Undertaker WWE Retirement- The Undertaker Finally Hangs up His Boots
റിങില്‍ ഇടിയുടെ പ്രകമ്പനം സൃഷ്ടിച്ച് ആരാധകരുടെ സൂപ്പര്‍ ഹീറോയായി മാറിയ ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. റിങിലേക്കു ഇനിയൊരിക്കലും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ അവസാനത്തെ മല്‍സരമാണ് ദി ലാസ്റ്റ് റൈഡില്‍ താന്‍ പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ ഡബ്യുഡബ്ല്യുഇയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.